Wednesday, December 18, 2013

010


മുരളീധരാ ഗോപാലകാ
നിൻ കരുണാ കടാക്ഷങ്ങളാലേ
മനമൊഴുകുന്നു യമുനയായ്
പാടുന്നു ഹരികാംബോജി..
ശ്യാമസുന്ദരരൂപമേ എന്നുള്ളിൽ നീ
അമൃതവർഷിണിയായ് നിറയൂ ...
.............കൃഷ്ണപ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും 


    https://www.facebook.com/Krsnadhanuss 

009ഗോപീ ഹൃദയങ്ങൾ കട്ടുഭുജിക്കുന്ന-
ഗോപകുമാരാ ഗോപാലകാ
കുറുമ്പുകൾകാട്ടി ഗോകുലമൊക്കെയും -
ഓടി നടക്കുന്ന മേഘവർണ്ണാ
ഒന്നെടുത്തോമനിക്കുവാനെന്നുമെന്നും-
ഗോപീഹൃദയേ മാത്സര്യമേറ്റുന്ന കണ്ണാ
ഉണ്ണിക്കണ്ണാ എന്നെന്നും ഉരുവിട്ടുകൊണ്ടീ
കൃഷ്ണപ്രിയ നെഞ്ചിലേറ്റുന്ന കാരുണ്യരൂപാ
നീയല്ലാതില്ലൊരു സുഖവും,സന്തോഷവും ...
ഈ സംസാര സാഗരം നീന്തിടുമ്പോൾ
................................കൃഷ്ണപ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും 
    https://www.facebook.com/Krsnadhanuss 

008


അമ്പാടി പൈക്കൾ അകിടു ചുരത്തുന്നു
അംബുജലോചനൻ കുഴൽ വിളിക്കുമ്പോൾ
ഗോപീ ഹൃദയങ്ങൾ സ്നേഹം ചുരത്തുന്നു
മേഘവർണ്ണന്റെ സ്മരണയിൽ ഓരോ നിമിഷവും
മരതകം വേണ്ടാ മനം മയക്കും പട്ടുടയാട വേണ്ട
പട്ടു കോണകവും പൊന്നു പുല്ലാങ്കുഴലും മതി
ആ തിരുവുടലിന്റെ സ്മരണയതൊന്നെ മതി
എൻ ഹൃദയം ചുരത്തുന്നു പ്രണയാമൃതം
.......................കൃഷ്ണ
പ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും 

  https://www.facebook.com/Krsnadhanuss 

007താമരക്കണ്ണാ ചെന്താമരക്കണ്ണാ
ചന്തത്തിലെന്തേ ഇന്നെന്നെ നോക്കുന്നു
ചെലോടെ ഗോപിക്കുറി വരച്ചു
മഞ്ഞപ്പട്ടങ്ങു ചേലിൽ ചുറ്റി
പീലിക്കുരുന്നിനെ മുടിയിലും ചൂടി
മലർ മന്ദഹാസം പൊഴിച്ചു കൊണ്ടങ്ങിനെ
ചന്തത്തിലെന്തേ എന്നെ നോക്കുന്നു
............................കൃഷ്ണപ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും

  https://www.facebook.com/Krsnadhanuss

006


കാലുകൾകൊണ്ടു താഡിച്ചൂ
കാളിയദർപ്പം ശമിപ്പിച്ചു കണ്ണൻ
കാലികൾമേച്ചു നടന്നൂ കള്ളൻ
കോലക്കുഴലും വിളിച്ചു
കണ്ണിന്നു പൊൻകണിയായീ കണ്ണൻ
ഗോകുലമെങ്ങും നിറഞ്ഞു
ഗോലോക വാസികൾക്കുള്ളം കുളിർത്തു

കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും 

https://www.facebook.com/Krsnadhanuss

005


യമുനയിലോളങ്ങൾ ഉറങ്ങിപ്പോയെന്നോ
കാട്ടുകടമ്പുകൾ ഇപ്പോൾ പൂക്കാറില്ലെന്നോ
യദുകുല മുരളീരവമൊന്നു കേൾക്കാതെ-
രാധിക നിദ്രയെ പുൽകുന്നതില്ലെന്നോ
കരുണാവാരിധേ ഗോകുലേതിരികെയെത്തിയാലും....
കനിവുചോരും കടാക്ഷങ്ങൾകൊണ്ടങ്ങ്‌-
വൃന്ദാവനം സ്വർഗ്ഗമാക്കിയാലും
....................................കൃഷ്ണപ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും 

 https://www.facebook.com/Krsnadhanuss

004


തൊഴുതിട്ടും തൊഴുതിട്ടും
മതിയാകുന്നില്ലെന്റെ
കരിമുകിൽവർണ്ണാ നിൻ
കനിവോലും രൂപം
തിരുമുൻപിൽ വന്നൊന്നു
കൈകൂപ്പി നില്ക്കവേ
കണ്ണുകളൊഴുകുന്നു യമുന പോലെ-
തൃക്കൈകളാലെന്റെ പ്രണയമാം
നറും വെണ്ണ എന്നു നീ ഉണ്ണീ സ്വീകരിക്കും ...
എന്നു ചാരെയിരുന്നെന്റെ കണ്‍തുടയ്ക്കും
...................................കൃഷ്ണപ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും 
https://www.facebook.com/Krsnadhanuss

003


തിരുനാമമെന്നുള്ളിൽ ദീപമായ് തെളിയേണം
കരമിന്നു കൂപ്പി ഞാൻ നില്ക്കുന്ന നേരം
നാരായണ എന്ന നാമമായ് മാറേണം
തിരുനട തുറക്കുവാൻ കാത്തു നിൽക്കുമ്പോൾ
എന മനമൊരു തുളസീദളമായ് മാറേണം
തിരുവടി മലരിണ ചുംബിച്ചുറങ്ങുവാൻ
.....................................കൃഷ്ണപ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും 

https://www.facebook.com/Krsnadhanuss

002


അരികിലിരുന്നൊന്നു കണ്ണനെ കാണുവാൻ
കൊതിയോടെ വന്നതാണീ വാതാലയത്തിൽ
ഇലഞ്ഞിപ്പൂമാല തിരുമാറിലണിയിക്കാൻ
ഇരുളുവോളം നോക്കി നോക്കി നിന്നീടിലും
പരിഭവം കാണിച്ചു കണ്ണനെന്തേ
ഒളിച്ചു കളിക്കുന്നെൻ മുന്നിൽവരാതിന്നു
പ്രിയമോടെ കൊരുത്തതാണീ മലർഹാരം
മനമിതിൻ താപത്താൽ പൊലിയും മുൻപെന്റെ
കോടക്കാർവർണ്ണാ സ്വീകരിക്കൂ ...
ഈ ജന്മം വെടിഞ്ഞു ഞാൻ പോകുന്നതിൻ മുൻപേ
ഒരു മാത്രയെങ്കിലും ചാരത്തിരിക്കൂ
...................................കൃഷ്ണപ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും 
https://www.facebook.com/Krsnadhanuss

001

  
എന്തു മധുരമെൻ കണ്ണാ
എൻ കണ്ണിന്നു പീയൂഷമാം
നിൻ പുഞ്ചിരി നുകർന്നിരിക്കുമ്പോൾ
എന്തെന്തു സുകൃതം കണ്ണാ
എൻ കൂട്ടിന്നു നീയുമുണ്ടെന്നറിയുമ്പോൾ
എത്രയോ ജന്മത്തിൻ പുണ്യമെൻ കണ്ണാ
എന്റെ ഹൃദയത്തിൽ നിന്നെ പതിപ്പിച്ചുവെച്ചതും
................................കൃഷ്ണപ്രിയ

കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും

https://www.facebook.com/Krsnadhanuss