skip to main |
skip to sidebar
ഓടക്കുഴലേ പോന്നോടക്കുഴലേ കണ്ണന്റെ ചുംബനമേറ്റവളെ സ്ഥൂലയാം നിന്നെ പൊതിയുന്നോരംഗുലീ ജാലത്തിൽ സ്വയം മറന്നു പാടിയോളെ.. നിൻ പുണ്യ ജന്മത്തിനൊപ്പമെത്താനെൻ- നാരീ ജന്മത്തിനാവതില്ലെങ്കിലും ഗുരുപവനപുരേ വന്നെത്തി നിന്നാലെൻ- മനമിന്നു മുരളിയായ് പാടുകയല്ലേ കൃഷ്ണഗീതികൾ കൊതി തീരെ പാടുകയല്ലേ ........................കൃഷ്ണപ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
https://www.facebook.com/Krsnadhanuss
മധുരമൊരു ഗീതത്തിലുറങ്ങിപ്പോയീ രാധികയാരാധികതൻ മനം മധുപമായ് നിൻ മുഖപത്മത്തിൽ കുടുങ്ങിപ്പോയീ വ്രജഗോപികമാരുടെ ഹൃദയം മറു ജന്മങ്ങൾ പലതും പിറക്കിലും മറക്കുവാനാകുമോ കണ്ണാ കോലക്കുഴൽ വിളിയും തൂമന്ദഹാസവും .........................കൃഷ്ണപ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
https://www.facebook.com/Krsnadhanuss
നന്ദകുമാരനെൻ പ്രിയനെന്റെ പ്രാണൻ ഒഴുകും യമുനപോൽ ഹൃദയത്തെ കുളിർപ്പവൻ കാട്ടുകടമ്പാമെൻ കരളിൽ പൂവിരിയിച്ചവൻ കാനന വീഥിയിൽ കാറ്റായ് വന്നു പുണർന്നവൻ ഈ ഗോപബാലനെൻ ഉയിരിൽ കലർന്നെന്റെ ജീവശ്വാസമായ് മാറിയിരിപ്പവൻ അവനെന്റെ കണ്ണൻ...... .........................കൃഷ്ണപ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
https://www.facebook.com/Krsnadhanuss
നിൻ കുഴൽവിളി കേട്ടല്ലോ വൃന്ദാവനം പൂങ്കാവനമായ് മാറിയതെൻ കണ്ണാ നന്ദഗോപകുമാരന്റെ പുഞ്ചിരി കണ്ടല്ലോ- ഉദയാസ്തമയങ്ങൾ വന്നെത്തി നോക്കുന്നു നീലാളകാളികൾ കണ്ടു കൈ തൊഴാനായ് യമുനയിലോളങ്ങൾ കരയിൽ പിച്ചവെച്ചു നടക്കുന്നു നിന്റെ പദതളിർ ചുംബിച്ചുറങ്ങാനായ് മാത്രമെൻ- മാനസ സരസ്സിൽ അരവിന്ദജാലം വിരിഞ്ഞു നില്ക്കുന്നു ...................................കൃഷ്ണപ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
https://www.facebook.com/Krsnadhanuss
മുരളീലോലാ മമ ഹൃദയേശാ മധുരമായ് പാടുകെൻ ദേവാ വൃന്ദാവന ലതികാഗൃഹത്തിൽ നിൻ പ്രിയ രാധേശ്വരി കേട്ടിരിക്കെ മധുരമായ് പാടുകെൻ ദേവാ അലസ മൊഴുകും കാളിന്ദിയുറങ്ങാതെ നിന്റെ പാട്ടിനു ശ്രുതി മീട്ടിയില്ലേ എൻ നൂപുരമണികളാ കുഴലൊച്ച കേൾക്കവേ- മതി മറന്നാടാൻ തുടങ്ങിയില്ലേ മധുരമായ് പാടുകെൻ ദേവാ അനുരാഗ പൂരിതം ഈ രാവു പുലരുവാൻ താരകൾ തിരിവെട്ടം തെളിയിച്ചു നിന്നില്ലേ വിടരാൻ കൊതിച്ചൊരു നെയ്യാമ്പൽ മൊട്ടുകൾ- കളിയായ് കണ്‍ ചിമ്മി നാണിച്ചു നിന്നില്ലേ മധുരമായ് പാടുകെൻ ദേവാ ........................കൃഷ്ണപ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
https://www.facebook.com/Krsnadhanuss
ചന്ദനം ചാർത്തിയ തളിർമേനി തഴുകിയെൻ ചാരത്തണയുമീ പവനനും സുഗന്ധം കാതോരമെത്തിയ കാറ്റിൻ കൈകളിൽ മുരളീവാദന മധുരാർദ്രഗീതം കണ്ണൻ ചാരത്തണയുവതിൻ നേരം മനം ചിലങ്കയിട്ടാടുന്ന ഘോഷം...... .......................കൃഷ്ണപ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
https://www.facebook.com/Krsnadhanuss
ഗോക്കളെമേക്കുന്ന ഗോകുലബാലനു ഗോപീ ഹൃദയങ്ങളേറെയിഷ്ടം നൽവെണ്ണ പോലെ കട്ടു തിന്നൂ സദാ കണ്ണനീ ഗോലോകവാസീ ഹൃദയങ്ങൾ കണ്ണനെ കണ്ടിടായ്കിലോ ഉരുകുന്നീ മാനവഹൃദയങ്ങൾ തൃക്കൈ വെണ്ണ പോലെ ................................കൃഷ്ണപ്രിയ
കൂടുതൽ ചിത്രങ്ങൾക്കും കൃഷ്ണഗീതങ്ങൾക്കും
https://www.facebook.com/Krsnadhanuss